കൊച്ചി : ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാജുവേറ്റ്സ് (എകെഎംജി) എമിറേറ്റ്സിന്റെ സ്ഥാപക പ്രസിഡന്റുമായ ഡോ. ആസാദ് മൂപ്പന് എകെഎംജിയുടെ മറായ 2025 (MARAAYA) 2025 ബൈന്വല്‍ കണ്‍വെന്‍ഷനില്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്കി ആദരിച്ചു.
റാസല്‍ഖൈമയിലെ കള്‍ച്ചറല്‍ ഡവലപ്മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ പരിചരണ മേഖലയിലെ, ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും, മികച്ച സംഭാവനകളും, ഒപ്പം എകെഎംജി എമിറേറ്റ്സ് സ്ഥാപിക്കുന്നതിലും സംഘടനയെ വളര്‍ത്തുന്നതിലും വഹിച്ച നിര്‍ണായക പങ്കും പരിഗണിച്ചാണ് അവാര്‍ഡ്.
പല ദശാബ്ദങ്ങളിലൂടെ, എകെഎംജി കൈവരിച്ച വളര്‍ച്ചയും, ആഗോളരംഗത്തെ കൂട്ടായ്മകളുടെ വിപുലീകരണവും, യുഎഇയില്‍ എകെഎംജി എമിറേറ്റ്സിന്റെ വളര്‍ച്ചയും മലയാളി ഡോക്ടര്‍മാര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന അംഗീകാരവും, നേട്ടങ്ങളും വ്യക്തമാക്കുന്നതാണെന്ന് അവാര്‍ഡ് നേട്ടത്തെക്കുറിച്ച് സംസാരിച്ച, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, എകെഎംജി എമിറേറ്റ്സിന്റെ സ്ഥാപക പ്രസിഡന്റുമായ ഡോ. ......
സ്ത്രീധനത്തിൻ്റെ പേരിൽ കരുനാഗപ്പള്ളിയിലെ തുഷാരയെ പട്ടിണിക്കിട്ട് കൊന്ന ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം തടവുശിക്ഷ. കൊല്ലംപൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ (36), രണ്ടാം പ്രതി ചന്തുലാലിന്റെ അമ്മ ഗീത (61) എന്നിവർക്കാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ......
കണ്ണൂർ: സിപിഎമ്മിൽ റിട്ടയർമെന്റില്ലെന്ന് കെ കെ ശൈലജ. പികെ ശ്രീമതി ടീച്ചർക്ക് പാർട്ടിയിൽ യാതൊരു വിലക്കും ഉണ്ടായിട്ടില്ലെന്നും മുൻ മന്ത്രികൂടിയായ കെ കെ ശൈലജ പറഞ്ഞു. ......
റെട്രോ ഷൂട്ടിനിടയിൽ കൈയിൽ പൊള്ളൽ ഏറ്റിട്ടും ഷൂട്ടിന് തടസ്സമുണ്ടാകാൻ പാടില്ല എന്ന് തീരുമാനിച്ച് അഭിനയിച്ച ബാലതാരം ആമിക്കുട്ടിയെ വേദിയിലേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ച് തമിഴ് നടൻ സൂര്യ. താരത്തിന്റെ പുതിയ ചിത്രമായ റെട്രോയുടെ പ്രമോഷൻ പ്രോഗ്രാമിനിടെയാണ് ആമിക്കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി അഭിനന്ദിച്ചത്. ......
അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ ഭാര്യ രേണു സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ്. സുധി അപകടത്തിൽ മരിച്ച ശേഷമാണ് രേണു അഭിനയരംഗത്ത് സജീവമായത്.......
മലപ്പുറത്ത് തെരുവ് നായയുടെ ക്രൂരമായ അക്രമത്തിനിരയായ ആറു വയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പെരുവള്ളൂർ കാക്കത്തടം ചോലക്കൽ സൽമാൻ ഫാരിസിന്റെ മകൾ സിയ ഫാരിസാണ് പേവിഷബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. ......
ദോഹ:റോയൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി ഖത്തർ അലുംനി ചാപ്റ്റർ പത്താം വാർഷികാഘോഷവും, പൂർവവിദ്യാർത്ഥികളുടെ സംഗമവും ശ്രദ്ധേയമായി.
ശഹാനിയയിലെ അൽ ഗാല റിസോർട്ടിൽനടന്ന പരിപാടിയിൽ വിവിധ ബാച്ചുകളിലെ പൂർവ വിദ്യാർഥികൾ പൂർവകാല ഓർമകളും വിശേഷങ്ങളും അയവിറക്കിയത് ക്യാമ്പസ് ജീവിത കാല സ്മരണകൾ ഉയർത്തി.
കുട്ടികൾക്കും പൂർവ വിദ്യാർത്ഥികൾക്കുമായി നിരവധി കലാ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമമാനങ്ങൾവിതരണം ചെയ്തു. ......
ദോഹ : ഖത്തർ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ (കെഫാഖ് ) ആറാമത് വാർഷികം ‘കിരണം 2025’
ആഘോഷിച്ചു. ഇന്ത്യൻ കൾച്ചറൽ സെന്റർ അശോക ഹാളിൽ നടന്ന ആഘോഷപരിപാടികൾ
ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ബിന്ദു എൻ. നായർ ഉദ്ഘാടനം ചെയ്തു.
കെഫാഖ് പ്രസിഡന്റ് ബിജു കെ. ......
കഞ്ചാവുമായി റാപ്പർ വേടൻ പിടിയിൽ. വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയുടെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ ഡാൻസാഫ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ......
മേഖലയിൽ യുദ്ധ സമാന സാഹചര്യം നിലനിൽക്കവെ പാകിസ്ഥാനിലേക്ക് ആയുധശേഖരമെത്തിച്ച് സഖ്യകക്ഷികൾ. തുർക്കിയും ചൈനയും പാകിസ്ഥാൻ വലിയതോതിൽ ആയുധങ്ങൾ എത്തിച്ചുനൽകി എന്നാണ് റിപ്പോർട്ട്. ......